PathanamthittaKeralaNattuvarthaLatest NewsNews

വ​നം വ​കു​പ്പ് ഉദ്യോഗസ്ഥർ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട പൂ​ച്ച​ക്കു​ളം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ(60) ആ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയത്

പ​ത്ത​നം​തി​ട്ട: മ്ലാ​വി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ വ​നം വ​കു​പ്പ് ഉദ്യോഗസ്ഥർ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട പൂ​ച്ച​ക്കു​ളം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ(60) ആ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയത്.

Read Also : തൊപ്പി കാണിച്ചിട്ടുള്ളത് സമാനതകളില്ലാത്ത അശ്ലീലം: കഴിക്കുന്ന ആഹാരം അണ്ടർവെയറിനുള്ളിൽ ഇടുക, അതിൽ തുപ്പുക തുടങ്ങി അനവധി

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹ​ത്തെ മ്ലാ​വി​നെ വേ​ട്ട​യാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ന്നലെ വ​നം വ​കു​പ്പ് ഉദ്യോഗസ്ഥർ ചോ​ദ്യം ചെ​യ്തി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ജീ​വ​നൊ​ടു​ക്കിയ​തെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. തോ​ക്ക് ഹാ​ജ​രാ​ക്ക​ണെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കേ​സി​ന്‍റെ പേ​രി​ൽ പ​ല​വ​ട്ടം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Read Also : നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി 6.3 ശതമാനം ഉയരും, പുതിയ പ്രവചനവുമായി ഫിച്ച് റേറ്റിംഗ്

അ​തേ​സ​മ​യം, രാ​ധാ​കൃ​ഷ്ണ​ൻ പ്ര​തി​യ​ല്ലെ​ന്നാ​ണ് വ​കു​പ്പ് അ​ധി​കൃ​തർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button