ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആഭ്യന്തര സൂചികകൾ നിറമങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേക്ക് വഴുതിയത്. ബിഎസ്ഇ സെൻസെക്സ് 259.52 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,979.37-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 105.75 പോയിന്റ് താഴ്ന്ന് 18,665.50- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം മുതൽ കനത്ത വിൽപ്പന സമ്മർദ്ദമാണ് ഓഹരികളിൽ പ്രതിഫലിച്ചത്.
ഫാർമ ഓഹരികളെല്ലാം ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇൻഡസ്ഇൻഡ് ബാങ്ക്, ആദിത്യ ബിർള ക്യാപിറ്റൽ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എൻടിപിസി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് മുന്നേറി. അതേസമയം, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളും ഇന്ന് തളർച്ചയിലായിരുന്നു.
Also Read: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നു, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശം
Post Your Comments