സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായി. ഒന്നാംഘട്ട അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇവരിൽ 1,21,049 പേർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. 94,721 പേരാണ് താൽക്കാലികമായി പ്രവേശനം നേടി അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനായി കാത്തിരിക്കുന്നത്. അതേസമയം, 23,740 വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല. ഇവരെ തുടർ അലോട്ട്മെന്റുകൾക്ക് പരിഗണിക്കുന്നതല്ലെന്ന് അറിയിച്ചിട്ടുണ്ട്.
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സംവരണ വിഭാഗങ്ങളിലെ 62,305 സീറ്റുകളാണ് മിച്ചം ഉള്ളത്. ഈ സീറ്റുകളും, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റുകളും പരിഗണിച്ച് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടാത്ത 86,045 വിദ്യാർത്ഥികൾക്കാണ് രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടാൻ സാധിക്കുക. അടുത്ത തിങ്കളാഴ്ച മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിൽ രണ്ടാം അലോട്ട്മെന്റ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് 4,60,147 അപേക്ഷകളാണ് ലഭിച്ചത്.
Also Read: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ
Post Your Comments