നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപിയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനം നടത്തി പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച്. റിപ്പോർട്ടുകൾ പ്രകാരം, മുൻപ് പ്രവചിച്ച 6 ശതമാനത്തിൽ നിന്നും രാജ്യത്തെ ജിഡിപി 6.3 ശതമാനമായാണ് ഫിച്ച് റേറ്റിംഗ്സ് ഉയർത്തിയത്. ആദ്യ പാദത്തിലെ ശക്തമായ ഉൽപ്പാദന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് വളർച്ചാ നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ജിഡിപി 6.1 ശതമാനമായാണ് ഉയർന്നത്. ഇത്തവണ വിവിധ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ സാധിച്ചതിനാൽ, 2024 മാർച്ച് എത്തുമ്പോഴേക്കും ജിഡിപി 6.3 ശതമാനമായി ഉയരുന്നതാണ്. അതേസമയം, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിൽ ജിഡിപി 6.5 ശതമാനം വീതം വളർച്ച കൈവരിക്കുമെന്നാണ് ഫിച്ച് റേറ്റിംഗ്സിന്റെ വിലയിരുത്തൽ. ഇത്തവണ നിർമ്മാണം, കാർഷിക ഉൽപ്പാദനം എന്നീ മേഖലകളിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
Also Read: കരളിന്റെ എല്ലാ വിഷാംശത്തെയും പുറംതള്ളി ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും മികച്ച ഭക്ഷണം
Post Your Comments