KeralaLatest NewsNews

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിൽ രണ്ടാം തവണയും മോഷണത്തിനെത്തിയ കള്ളനെ രാത്രിയിൽ കാവലിരുന്ന് പിടികൂടി വർക്ക്‌ഷോപ്പ് ഉടമ

തൊടുപുഴ: രണ്ടാം തവണയും തന്റെ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിൽ മോഷണത്തിനെത്തിയ കള്ളനെ രാത്രിയിൽ കാവലിരുന്ന് കൈയോടെ പിടികൂടി വർക്ക്‌ഷോപ്പ് ഉടമ. പിടികൂടുന്നതിനിടെ വീണ് കള്ളന്റെ തലയ്ക്ക് പരിക്കേറ്റു. ഇതോടെ കള്ളനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ച് വർക്ക്‌ഷോപ്പ് ഉടമ ചികിത്സ നൽകി. കള്ളന്റെ പരിക്ക് സാരമുള്ളതല്ലെന്ന് വ്യക്തമായതോടെ വർക്ക്‌ഷോപ്പ് ഉടമ പോലീസിനെ വിളിച്ചുവരുത്തി കള്ളനെ കൈമാറി.

ഒരാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഷ്ടാവിനെ ഉടമ പിടികൂടിയയത്. തൊടുപുഴ ആശീർവാദ് തിയേറ്ററിനുസമീപം പ്രവർത്തിക്കുന്ന ന്യൂമാൻ ഓട്ടോ ഗാരേജിൽ കവർച്ച നടത്തിയ അടിമാലി ഇരുനൂറേക്കർ പാറപ്പിള്ളി അജയദാസിനെ (27) ആണ് സ്ഥാപന ഉടമ മണക്കാട് കൊമ്പിക്കര ബിനു പിടികൂടിയത്. കഴിഞ്ഞ ഒൻപതിനാണ് ഗാരേജിൽനിന്നു വാഹനങ്ങളുടെ സ്പെയർപാർട്സ് ഉൾപ്പെടെ 75,000 രൂപയുടെ സാധനങ്ങൾ മോഷണം പോയത്.

സംഭവത്തിൽ ബിനു തൊടുപുഴ പോലീസിൽ പരാതി നൽകി. എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്നു മോഷ്ടാവിനെ കണ്ടെത്തുന്നതിന് കാര്യമായ നടപടി ഉണ്ടായില്ലെന്ന് ബിനു പറയുന്നു. ഇതോടെയാണ് കള്ളനെ പിടിക്കാൻ ബിനു തുനിഞ്ഞിറങ്ങിയത്.

മോഷണം നടന്ന ദിവസം മുതൽ രാത്രി വർക്ക്‌ഷോപ്പിൽ കാവലിരിക്കുകയായിരുന്നു ബിനു. വീണ്ടും വർക്ക്ഷോപ്പിൽനിന്നു സാധനങ്ങൾ കടത്താൻ മോഷ്ടാവ് എത്തിയേക്കുമെന്നായിരുന്നു ബിനുവിന്റെ കണക്കുകൂട്ടൽ. ഇതിനായി കുറെ സാധനങ്ങൾ വർക്ക്ഷോപ്പിൽ തുറസായ സ്ഥലത്ത് വെയ്ക്കുയുംvചെയ്തു. പ്രതീക്ഷിച്ചതു പോലെ കഴിഞ്ഞ 18ന് പുലർച്ചെ കള്ളൻ കാറുമായി മോഷണത്തിന് എത്തി. സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെ പതുങ്ങിയിരുന്ന ബിനു കള്ളനെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button