കോട്ടയം: ഗോതമ്പ് കയറ്റിവന്ന ലോറിയിൽ നിന്നു കെട്ടഴിഞ്ഞ് ചാക്കുകൾ റോഡിൽ വീണു. എഫ്സിഐ ഗോഡൗണിൽ നിന്ന് ഗോതമ്പ് കയറ്റിവന്ന ലോറിയിൽ നിന്നാണ് ചാക്കുകൾ റോഡിലേക്കു വീണത്.
Read Also : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കൊച്ചിയിൽ: സഹായിച്ചത് മുൻ എസ്എഫ്ഐ നേതാവ്?
ഇന്നലെ രാവിലെ 11-ന് നഗരമധ്യത്തിൽ ആകാശപ്പാതയ്ക്കു സമീപം ടിബി റോഡിലാണ് സംഭവം നടന്നത്. ലോറിയിൽ അട്ടിയിട്ടിരുന്ന ചാക്കുകൾ കെട്ടിവച്ചത് അഴിഞ്ഞു പോയതാണ് ചാക്കുകൾ റോഡിലേക്ക് പതിക്കാൻ കാരണം. ഇതുമൂലം ടിബി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read Also : കടലിൽ മുക്കിക്കൊല്ലാൻ ശ്രമം: ക്വട്ടേഷൻസംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, അറസ്റ്റ്
തുടർന്ന്, ഗോഡൗണിൽ നിന്നു മറ്റൊരു ലോറിയെത്തിച്ചാണ് റോഡിൽ വീണ ചാക്കുകൾ മാറ്റിയത്. തിരക്കേറെയുള്ള സമയത്ത് രണ്ടു ലോറികൾ റോഡിൽ പാർക്ക് ചെയ്തതാണ് ഗതാഗതം സ്തംഭിപ്പിച്ചത്.
Post Your Comments