ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ് നല്‍കി യു.എസ്. ജോ ബൈഡന്‍ പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് മോദി യു.എസ് സന്ദര്‍ശിക്കുന്നത്. മോദിക്കായി പ്രത്യേക അത്താഴ വിരുന്നും ബൈഡന്‍ ഒരുക്കിയിരുന്നു. ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് മോദിക്ക് സ്വീകരണം നല്‍കി. സ്വീകരിക്കാനെത്തിയ ബൈഡനും ഭാര്യക്കും മോദി പ്രത്യേക സമ്മാനങ്ങളും നല്‍കി. ‘ദി ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്’ എന്ന പുസ്തകം, പ്രത്യേക ചന്ദനപ്പെട്ടി എന്നിവ ബൈഡനും 7.5 കാരറ്റ് ഹരിത വജ്രം ജില്‍ ബൈഡനും മോദി സമ്മാനിച്ചു. ഗണപതിയുടെ ഒരു വെള്ളി വിഗ്രഹവും ഒരു ദിയയുമാണ് (എണ്ണ വിളക്കും) ചന്ദനപ്പെട്ടിയില്‍ ഉണ്ടായിരുന്നത്.
പുരാതന അമേരിക്കന്‍ ബുക്ക് ഗാലറിയും റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരവുമാണ് ബൈഡന്‍ തിരികെ മോദിക്ക് സമ്മാനമായി നല്‍കിയത്. ശേഷം മൈക്രോണ്‍ ടെക്‌നോളജി സിഇഒ സഞ്ജയ് മെഹ്‌റോത്ര, അപ്ലഡ് മെറ്റീരിയല്‍സ് സിഇഒ ഗാരി ഇ ഡിക്കേഴ്‌സണ്‍, മറ്റ് വ്യവസായ പ്രമുഖരുമായും കമ്പനി മേധാവികളുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുമായുള്ള സാങ്കേതിക പ്രതിരോധ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments