KannurLatest NewsKeralaNattuvarthaNews

ലോ​ഡ്ജി​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​റു​വ സ്വ​ദേ​ശി​ക​ളാ​യ പി. ​രാ​ധാ​കൃ​ഷ്ണ​ൻ(77), പി.​കെ. യ​മു​ന(74) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​വ സ്വ​ദേ​ശി​ക​ളാ​യ പി. ​രാ​ധാ​കൃ​ഷ്ണ​ൻ(77), പി.​കെ. യ​മു​ന(74) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​ർ മു​ത്ത​പ്പ​ൻ​കാ​വി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ലാണ് വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ഇ​വി​ടെ ഇന്നലെ ഉ​ച്ച​യോ​ടെ മു​റി​യെ​ടു​ത്ത ദ​മ്പ​തി​ക​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം മ​ക​ൻ ഷ​മ​ൽ റൂ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

Read Also : കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട്: സ്വർണം മോഷ്ടിച്ചെന്ന് സംശയിച്ച് 23കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി

തുടർന്ന്, മകൻ ഉ​ട​ൻ റി​സ​പ്ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​റി​യെ​ടു​ക്കു​ന്ന സ​മ​യ​ത്ത് മ​ക​ൾ ഷം​ന കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ലഭിക്കുന്ന വി​വ​രം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗമനം.

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button