കായംകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റേ നടപടി.
കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമായിരുന്ന നിഖില്‍ സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി ഓഫീസിന്റെ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായിരുന്നു. നാലായിരം രൂപ പാര്‍ട്ടി ശമ്പളമായി നിഖിലിനു നല്‍കുകയും ചെയ്തിരുന്നു. നേരത്തെ എസ്.എഫ്.ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
read also: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം: അഭിമാന നേട്ടവുമായി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ
നിഖില്‍ പാര്‍ട്ടിയോട് കാണിച്ചത് കൊടുംവഞ്ചനയാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചു. നിഖിലിനായുള്ള അന്വേഷണം പോലീസ് തുടരുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പുറത്താക്കല്‍ നടപടി.
Post Your Comments