‘ഒരു കോളം വാർത്തയിൽ ഒതുങ്ങേണ്ട വിഷയമാണ് രണ്ടാഴ്ചയായി മാധ്യമങ്ങൾ പ്രൈം ടൈമിൽ പോലും ചർച്ച ചെയ്യുന്നത്, ഇത് മാധ്യമവേട്ട’

എസ്എഫ്ഐ നേതാവ് വിദ്യയുടെ അറസ്റ്റ് മാധ്യമങ്ങൾ വാർത്തയാക്കുന്നതിനെതിരെയുള്ള കുറിപ്പ് വൈറലാകുന്നു. ഒരു കോളം വാർത്തയിൽ ഒതുങ്ങേണ്ട വിഷയമാണ് രണ്ടാഴ്ചയായി മാധ്യമങ്ങൾ പ്രൈം ടൈമിൽ പോലും ചർച്ച ചെയ്യുന്നതെന്നാണ് ലിജിത്തിന്റെ കുറിപ്പ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

വിദ്യയെ അറിയാം…
അവൾ ചെയ്ത കുറ്റത്തിന്റെ ഗൗരവവുമറിയാം..
കേരളത്തിലെ ആദ്യത്തെയും ആകെയുള്ളതുമായ വ്യാജ സർട്ടിഫിക്കറ്റ് കേസല്ലാ വിദ്യയുടേതെന്നും അറിയാം..
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രാക്ടീസ് ചെയ്ത ഡോക്റ്റർമാറുടെയും എഞ്ചിനയർമാരുടെയും മറ്റ് പല വാർത്തകളും നമ്മൾ കണ്ടതും അറിഞ്ഞതും ഏതേലും പത്രത്തിലെ ഉൾ പേജിൽ വെറുമൊരു കോളം വാർത്തയിൽ മാത്രമായിരുന്നു..
പക്ഷേ വിദ്യയുടെ കേസിൽ നടന്നതും ഇപ്പോൾ നടക്കുന്നതും മാധ്യമ വേട്ട തന്നെയാണ്..

ഒരു കോളം വാർത്തയിൽ ഒതുങ്ങേണ്ട വിഷയമാണ് രണ്ടാഴ്ചയായി മാധ്യമങ്ങൾ പ്രൈം ടൈമിൽ പോലും ചർച്ച ചെയ്യുന്നത്..
വിദ്യ എന്ന പെൺകുട്ടിയെയൊന്നുമല്ലാ അവർ ലക്ഷ്യമിടുന്നത്. ഏതോ കാലത്ത് കോളേജിൽ അവൾ പിടിച്ച കൊടിയേയും അവൾ ഉൾപ്പെട്ട സംഘടനയേയുമാണ്.. മാർക്ക് തട്ടിപ്പും സർട്ടിഫിക്കറ്റ് തട്ടിപ്പും ഒക്കെ നടത്തി പിന്നീട് MLA വരെയായ
കോൺഗ്രസ് നേതാക്കളുടെ ഒക്കെ ധാർമ്മിക പ്രസംഗം എന്ന അശ്ലീലം കൂടി കാണേണ്ടി വരുന്നുണ്ട് ഇപ്പോൾ..

Share
Leave a Comment