KeralaLatest NewsNews

ബയോഡാറ്റ എഴുതിയത് താനാണെന്ന് സമ്മതിച്ച വിദ്യ പക്ഷേ വ്യാജസര്‍ട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല

പഠനത്തില്‍ മിടുക്കിയായ തനിക്ക് ഇതിന്റെ ആവശ്യമില്ലെന്ന് ന്യായീകരണം

കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന ആരോപണം പൊലീസിനോട് നിഷേധിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. ഒളിവില്‍ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയത്, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കും വരെ മാറി നില്‍ക്കാനായിരുന്നു നിര്‍ദ്ദേശമെന്നും വിദ്യ പറയുന്നു. ഇന്നലെ വൈകിട്ടാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും വിദ്യയെ കസ്റ്റഡിയിലെടുത്തത്. മേപ്പയൂരിലെ വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വിദ്യയെ സംബന്ധിച്ച വിവരം ലഭിച്ചത്. വിവരം ചോരാതിരിക്കാന്‍ സുഹൃത്തിന്റേയും ബന്ധുക്കളുടേതടക്കം ഫോണ്‍ പിടിച്ചെടുത്തു. തുടര്‍ന്ന് 8 കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തു നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.

Read Also: പൊതുമുതല്‍ നശിപ്പിച്ചു: മന്ത്രി റിയാസ് ഉള്‍പ്പെട്ട കേസിൽ 3.8 ലക്ഷം നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്‌ഐ

ഗൂഢാലോചനയ്ക്ക് പിന്നില്‍ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലെന്ന് വിദ്യ ആരോപിക്കുന്നു. ബയോഡാറ്റ എഴുതിയത് താന്‍ തന്നെയെന്ന് മൊഴി നല്‍കുന്ന വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല എന്നും പറയുന്നു. പരസ്പരവൈരുധ്യമുള്ള മൊഴികളാണ് വിദ്യ നല്‍കുന്നത്. ബയോഡാറ്റയിലെ കയ്യക്ഷരവും ഒപ്പും തന്റേതു തന്നെയാണെന്ന് വിദ്യ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയെന്നാണ് വിദ്യയുടെ മൊഴിയിലെ പ്രധാന ആരോപണം. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. മനപൂര്‍വം കേസില്‍ കുടുക്കി. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button