PathanamthittaLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി​യി​ടി​ച്ച് വൈ​ദ്യു​തി തൂ​ണും കേ​ബി​ളു​ക​ളും ത​ക​ർ​ന്നു

എം സി ​റോ​ഡി​ൽ വാ​ള​ക​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ആറോടെ​യാ​ണ് അ​പ​ക​ടം നടന്നത്

കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി​യി​ടി​ച്ച് വൈ​ദ്യു​തി തൂ​ണും കേ​ബി​ളു​ക​ളും ത​ക​രു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. എം സി ​റോ​ഡി​ൽ വാ​ള​ക​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ആറോടെ​യാ​ണ് അ​പ​ക​ടം നടന്നത്.

കോ​ട്ട​യ​ത്ത് പാ​ൽ എ​ത്തി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ആ​ദ്യം വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. വൈ​ദ്യു​തി ലൈ​നു​ക​ൾ വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​വീ​ണ​ത് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് റ്റി ​വി – നെ​റ്റ് കേ​ബി​ളു​ക​ളും പൊ​ട്ടി​വീ​ണ​ത്.​ ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ന​ട​ത്തി​പ്പു​കാ​ര​ൻ പ​റ​യു​ന്നു.​

Read Also : സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കുന്നു, പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്

നാ​ലു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ആ​ദ്യ ഇ​ടി​യ്ക്കു ശേ​ഷം വാ​ഹ​നം നൂ​റു മീ​റ്റ​റോ​ളം മു​ന്നോ​ട്ടു പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​ ലോ​റി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല.
കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button