പൊതുമുതല്‍ നശിപ്പിച്ചു: മന്ത്രി റിയാസ് ഉള്‍പ്പെട്ട കേസിൽ 3.8 ലക്ഷം നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്‌ഐ

കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്‌ഐ. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട പഴയ കേസിലാണ് ഡിവൈഎഫ്‌ഐ നഷ്ടപരിഹാരം അടച്ചത്. വടകര കോടതിയിലാണ് 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്.

2011ല്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ സമരം സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധിയുണ്ടായത്. അന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ആയിരുന്ന മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Share
Leave a Comment