Latest NewsKeralaNews

ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിവച്ചു: കാരണം ആരോഗ്യ പ്രശ്നങ്ങൾ

12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി

തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിശ്രമത്തില്‍ ആണെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. 12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ ബുധനാഴ്ച  മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് നടന്നത്.

read also: വ്യാജസര്‍ട്ടിഫിക്കറ്റ്, വ്യാജ ഒപ്പ്: കെ.എസ്.യു. നേതാവ് അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍

30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കുമെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button