മാഹി: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മാഹി പാറക്കലിലെ മുഹമ്മദ് സഫ്വാനെയാണ് (20) പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചു നൽകുന്നയാളാണ് മുഹമ്മദ് സഫ്വാൻ.
തിങ്കളാഴ്ച രാവിലെയാണ് ഇയാൾ പിടിയിലായത്. മാരക ലഹരിമരുന്നായ എം.ഡി.എം.എ വിദ്യാർത്ഥികൾക്ക് വിൽപന നടത്തിവരുന്ന യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 300 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
മുഹമ്മദ് സഫ്വാന് ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ മറ്റൊരു യുവാവും തിങ്കളാഴ്ച വൈകീട്ട് പിടിയിലായിട്ടുണ്ട്. സഫ് വാനിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ന്യൂമാഹി പുന്നോൽ കുറിച്ചിയിലെ പുന്നേന്റവിടെ വിശാലിനെ (33) അറസ്റ്റ് ചെയ്തത്.
വീട്ടിൽ സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു. മുഹമ്മദ് സഫ്വാനെ തിങ്കളാഴ്ചയും വിശാലിനെ ചൊവ്വാഴ്ചയും മാഹി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Leave a Comment