ഇടുക്കി: നെടുങ്കണ്ടത്ത് പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് പൊലീസ് പിടിയിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, വരശുനാട് സ്വദേശി മുരുകന്, ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നില്‍ക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Read Also : യോഗാദിനം: ഗിന്നസ് റെക്കോർഡ് നേട്ടവുമായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം
തമിഴ്നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാര്‍ക്കു കൈമാറുകയായിരുന്നു ലക്ഷ്യം. തമിഴ്നാട്ടില്‍ നിന്നു വ്യാപകമായി കഞ്ചാവ് കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് നിഗമനം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments