ErnakulamLatest NewsKeralaNattuvarthaNews

ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റി​നു നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞു: പ്രതി പിടിയിൽ

എ​റ​ണാ​കു​ളം ര​വി​പു​രം ആ​ല​പ്പാ​ട് ക്രോ​സ് റോ​ഡി​ല്‍ ക​ണ്ണം​കാ​ട്ട് വീ​ട്ടി​ല്‍ ബോ​ണി വ​ര്‍​ഗീ​സി​നെ(29) ആ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ര​വി​പു​രം ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റി​നു നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലെ പ്ര​തി​ അറസ്റ്റിൽ. എ​റ​ണാ​കു​ളം ര​വി​പു​രം ആ​ല​പ്പാ​ട് ക്രോ​സ് റോ​ഡി​ല്‍ ക​ണ്ണം​കാ​ട്ട് വീ​ട്ടി​ല്‍ ബോ​ണി വ​ര്‍​ഗീ​സി​നെ(29) ആ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി സോ​നു റി​മാ​ന്‍​ഡി​ലാ​ണ്.

Read Also : മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം: ബാലികയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടർമാർ, മുറിവുകൾ സ്റ്റിച്ചിടാൻ പറ്റാത്ത അവസ്ഥ

ക​ഴി​ഞ്ഞ 16-നു ​രാ​വി​ലെ 11.30ഓ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷോ​പ്പി​ലെ വ​നി​താ​ജീ​വ​ന​ക്കാ​രി​യോ​ട് സോ​നു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​രോ​ധം മൂ​ലം ഇ​രു​വ​രും കൂ​ടി ജീ​വ​ന​ക്കാ​രെ മ​ര്‍​ദ്ദി​ക്കു​ക​യും ഷോ​പ്പി​ന് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സോ​നു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തതോടെ ഓ​ടി​പ്പോ​യ ബോ​ണി വ​ർ​ഗീ​സ് പെ​ട്രോ​ൾ ബോം​ബു​മാ​യെ​ത്തി ജീ​വ​ന​ക്കാ​ര​നു നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു.

തുടർന്ന്, ഒളിവിൽ പോയ പ്ര​തി​യെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ സൗ​ത്ത് മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു നിന്നുമാണ് പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button