KollamLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് വീണ്ടും പനി മരണം: കൊല്ലത്ത് രണ്ടുപേർ മരിച്ചു

കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്.

Read Also : കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ 70 അടി ആഴത്തിലേക്ക് വീണു: കാലൊടിഞ്ഞ് യുവതി, രക്ഷകരായി അഗ്നിരക്ഷാ സേന

ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് ആണ് പനി ബാധിച്ച് മരിച്ചത്. ഒഴുകുപാറ സ്വദേശി ബൈജു ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Read Also : കേരളത്തിലെ ഹവാല ഇടപാട്: റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി 

അതേസമയം, പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) എന്ന യുവതിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അഖില മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button