
കോഴിക്കോട്: ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു. പന്തീരാങ്കാവ് സ്വദേശി അനിൽകുമാർ (54) ആണ് മരിച്ചത്.
നന്മണ്ടയിൽ ആണ് അപകടം നടന്നത്. റേഷൻ അരിയുമായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അനിൽകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments