കേരളത്തിന്റെ തെക്കേ മുതൽ വടക്കേറ്റം വരെ വെറും മണിക്കൂറുകൾ കൊണ്ട് സഞ്ചരിക്കാൻ അവസരം. കാരോട്- തലപ്പാടി ആറ് വരി പാതയാണ് സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തെയും ബന്ധിപ്പിക്കുന്നത്. ഈ ആറ് വരി പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വെറും ആറര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർഗോഡേക്ക് എത്താം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാരോട് മുതൽ വടക്ക് കർണാടക അതിർത്തിയായ തലപ്പാടി വരെയാണ് ആറ് വരി പാത നിർമ്മിച്ചിരിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങൾക്കിടയിലുമുളള ആകെ ദൂരം 631.8 കിലോമീറ്ററാണ്. ഇത് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ അതിവേഗ പാതയായി കാരോട്- തലപ്പാടി ആറ് വരി പാത മാറും.
ഈ റോഡിലൂടെ ശരാശരി 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. 100 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചാലും ആറ് മണിക്കൂർ 32 മിനിറ്റ് മാത്രമാണ് യാത്ര പൂർത്തീകരിക്കാൻ ആവശ്യമായ സമയം. വിവിധ വാഹനങ്ങൾക്ക് അനുസരിച്ച് സ്പീഡ് ഗവണറിലും മാറ്റങ്ങൾ വരുത്തുന്നതാണ്. ട്രാവലർ ഉൾപ്പെടെയുള്ള 9 സീറ്റിന് മുകളിലുള്ള വാഹനങ്ങളുടെ വേഗം ആറ് വരി പാതയിൽ 95 കിലോമീറ്ററായും, നാല് വരി പാതയിൽ 90 കിലോമീറ്ററായും നിശ്ചയിക്കും. പാതയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയാൽ ഇവ ഉടൻ തന്നെ നാടിന് സമർപ്പിക്കുന്നതാണ്.
Also Read: ദീര്‍ഘായുസ്സിനും ജീവിതാഭിവൃദ്ധിക്കും മന:ശാന്തിക്കും വേണ്ടിയുള്ള വിവിധ തുലാഭാരങ്ങൾ
Post Your Comments