Latest NewsNewsInternational

ഞാന്‍ മോദി ആരാധകന്‍,അടുത്ത വര്‍ഷം ഇന്ത്യയിലെത്തും: നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം പ്രതികരിച്ച് മസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തി. നാലു ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ഇലോണ്‍ മസ്‌കിന്റെ കൂടിക്കാഴ്ച. ‘ഞാന്‍ മോദിയുടെ ഒരു ആരാധകനാണ്’ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള ഇലോണ്‍ മസ്‌കിന്റെ പ്രതികരണം.

Read Also: വിദ്യ പിടിയിലായത് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ

‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാന്‍ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതല്‍ പ്രത്യാശ ഇന്ത്യക്കുണ്ടെന്ന് കരുതുന്നു. പ്രധാനമന്ത്രി മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധാലുവാണ്, കാരണം ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, അത് ഞങ്ങളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. എന്നാല്‍ അതിനുള്ള ശരിയായ സമയം നമുക്ക് കണ്ടത്തേണ്ടതുണ്ട്’ ടെസ്ല സിഇഒ പറഞ്ഞു.

‘പ്രധാനമന്ത്രിയുമായുള്ള ഒരു മികച്ച കൂടിക്കാഴ്ചയായിരുന്നു ഇത്, എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദര്‍ശിച്ചു. അതിനാല്‍ തന്നെ ഞങ്ങക്ക് കുറേക്കാലമായി പരസ്പരം അറിയാം. ഇന്ത്യക്ക് വേണ്ടി ശരിയായ കാര്യം ചെയ്യാന്‍ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നു. കമ്പനികള്‍ക്ക് പിന്തുണ നല്‍കാനും അദ്ദേഹം തയ്യാറാണ്. ഇതെല്ലാം ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു’, മസ്‌ക് പറഞ്ഞു.

 

‘ഞാന്‍ മോദിയുടെ ആരാധകനാണ്. സൗരോര്‍ജ നിക്ഷേപത്തിന് ഇന്ത്യ ഏറെ മികച്ചതാണ്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ പദ്ധതിയിടുന്നുണ്ട്. ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും, കഴിയുന്നത്ര വേഗത്തില്‍ അത് ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button