കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിവേട്ട. എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും പിടികൂടി. വിൽപനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം.ഡി.എം.എയും 3.07 ഗ്രാം കഞ്ചാവുമായി തൂവക്കുന്ന് സ്വദേശികളായ പൊക്കയിന്റെവിട ഹൗസിൽ പി. അരുൺ (27), വടക്കെയിൽ ഹൗസിൽ അജിനാസ് (27), കിഴക്കെയിൽ ഹൗസിൽ കെ. ഷാലിൻ (30), എന്നിവരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ യോഗശാല റോഡിൽ നിന്നാണ് ഇവർ പിടിയിലായത്.
പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുൻവശം നിയമ വിരുദ്ധമായി കാറിൽ കടത്തിയ 924 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. 28 കന്നാസുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു. വാഹനം ഓടിച്ചു വന്നയാൾ ഓടി രക്ഷപ്പെട്ടു.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സി.എച്ച്. നസീബ്, ഹാരിഷ്, മഹിജൻ, എ.എസ്.ഐമാരായ അജയൻ, രഞ്ജിത്ത്, എസ്.സി.പി ഒ. മിഥുൻ, സി.പി.ഒമാരായ നാസർ, റമീസ്, മെൽവിൻ, ശ്രീജേഷ്, റജിൽരാജ്, ബിനു, രാഹുൽ, അനൂപ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments