KeralaLatest NewsNews

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു, പിന്നാലെ കേസ്: പുലിവാല്‍ പിടിച്ച് അഡ്മിന്‍മാര്‍

സിപിഎമ്മിനെ വിമര്‍ശിച്ചാലോ, പ്രതികരിച്ചാലോ പ്രതികാര നടപടി

 

കോട്ടയം: വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് അഡ്മിന്‍മാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ’് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസില്‍ പരാതി നല്‍കിയത്.

Read Also: മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം: മാഹിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി എന്നിവരോടും പോസ്റ്റ് ഷെയര്‍ ചെയ്ത ജോണ്‍സനോടും ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട പരാതി നല്‍കിയതായി പരാതിക്കാരനും പറയുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. സി പി എമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കള്‍ക്കിടയിലെ തര്‍ക്ക പരിഹാരത്തിനാണ് സ്റ്റേഷനില്‍ വിളിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പരാതിക്കടിസ്ഥാനം വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിമര്‍ശനമാണെന്ന് ശക്തിപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button