ആഴ്ചയുടെ രണ്ടാം ദിനം നേട്ടം നിലനിർത്തി ഓഹരി വിപണി. തുടക്കത്തിൽ നേരിയ നഷ്ടത്തിലായിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 159.40 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,327.70-ൽ വ്യാപാരം അവസാനിപ്പിച്ചു. നഷ്ടത്തിൽ നിന്ന് 500 പോയിന്റോളം തിരിച്ചുപിടിച്ചാണ് ഇന്ന് സെൻസെക്സ് ലാഭത്തിലേറിയത്. നിഫ്റ്റി 61.25 പോയിന്റ് നേട്ടത്തിൽ 18,816.70-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, ഐടി, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഇന്ന് നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, പവർഗ്രിഡ്, എച്ച്എസിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി, എൽഡിപിസി, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാ ടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിൽ 1,865 ഓഹരികൾ നേട്ടത്തിലും, 1,637 ഓഹരികൾ ഇടിഞ്ഞും, 129 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: മുഖത്തെ കരുവാളിപ്പ് മാറാൻ ചെറുപയർ….
Post Your Comments