ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം: കേരളത്തില്‍ നന്ദിനി പാല്‍വില ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ കേരളത്തില്‍ വില്‍ക്കുന്ന പാലിന്റെ വില ഉയര്‍ത്തി കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍. കര്‍ണാടകയില്‍ 21 രൂപ വില ഈടാക്കുന്ന 500 മില്ലിലീറ്റര്‍ നന്ദിനി പാലിന്, കേരളത്തില്‍ 29 രൂപ ഈടാക്കും.

21 രൂപയ്ക്ക് കേരളത്തില്‍ വില്‍ക്കുന്നതിനെതിരെ കേരള സര്‍ക്കാരും മില്‍മയും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാൽ, പാല്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്ക് വില കുറവാണെന്നു നന്ദിനി അധികൃതര്‍ പറഞ്ഞു. പാല്‍, ഐസ്‌ക്രീം, പനീര്‍, ചീസ്, ചോക്കലേറ്റ്, കുക്കീസ് തുടങ്ങി 600ൽ അധികം ഉല്‍പന്നങ്ങളാണു നന്ദിനി കേരളത്തില്‍ വില്‍ക്കുന്നത്.

ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോ​ഗസ്ഥർ

കേരളത്തിൽ നിന്ന് ‘നന്ദിനി’ പിന്നോട്ട് പോകില്ലെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നന്ദിനി ആരംഭിച്ചു. കേരളത്തിലെ പാല്‍ വിപണി വാഴുന്ന മില്‍മയുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത്.

പ്രശ്‌നങ്ങള്‍ മില്‍മയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ഓണമടക്കമുള്ള ഉത്സവ സീസണുകളില്‍ കേരളത്തിന് ആവശ്യമായ പാല്‍ നല്‍കുന്നത് തുടരുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ബിഎം സതീഷ് വ്യക്തമാക്കി. ഒരിക്കലും മില്‍മയെ തകര്‍ക്കുന്ന നടപടി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button