KeralaLatest NewsNews

ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം: ഉത്തരവിട്ട് ജില്ലാ കളക്ടര്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന ഉത്തരവുമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കേരള അഡ്വഞ്ചര്‍ പ്രൊമോഷന്‍ സൊസൈറ്റി പരിശോധന നടത്തി അംഗീകാരം ലഭിച്ച എട്ടു സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ ജില്ലയിലുള്ളത്.

സാഹസിക വിനോദ സഞ്ചാര മേഖലയില്‍ സിപ്പ് ലൈന്‍, ഹൈഡ്രജന്‍ ബലൂണ്‍, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രെക്കിങ്ങ്, വാട്ടര്‍ സ്‌പോര്‍ട്ട്‌സ്, പാരാ സൈലിങ്ങ്, തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ലൈസന്‍സ് നേടിയിരിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button