KeralaLatest NewsNews

ഹവാല ഇടപാട്, സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്: ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന

കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും എന്നാണ് സൂചന.

Read Also: ഒഡിഷ തീവണ്ടി ദുരന്തം: സിഗ്നൽ നൽകിയ റെയില്‍വെ എന്‍ജിനിയർ അമീർഖാനെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ

ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ആറ് ജില്ലകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. 10000 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.

വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടന്നു. വിവിധ ഇടങ്ങളില്‍ നടന്ന പരിശോധനയില്‍ വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചിയിലെ പെന്റാ മേനകയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കൊച്ചി പെന്റ മേനകയിലെ ഹന ഗ്ലാസ് എന്ന സ്ഥാപനത്തില്‍ രേഖകള്‍ ഉള്‍പ്പെടെ ഇ.ഡി കണ്ടെടുത്തു.

കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. എറണാകുളം, കോട്ടയം ജില്ലകളില്‍ പരിശോധന വരും ദിവസങ്ങളിലും തുടരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button