Latest NewsKeralaNews

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിവീഴും! വാഹനം ഉൾപ്പെടെ പിടിച്ചെടുക്കാൻ നിർദ്ദേശം

മാലിന്യങ്ങൾ വലിച്ചെറിയുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നേരത്തെ തന്നെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു

വിനോദ സഞ്ചാരകേന്ദ്രങ്ങൾ, പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി. റിപ്പോർട്ടുകൾ പ്രകാരം, പിഴ ഒടുക്കുന്നതിനോടൊപ്പം മാലിന്യങ്ങൾ വലിച്ചെറിയാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് സംബന്ധിച്ച തീരുമാനമെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പിന്നീട് ഉടമസ്ഥന് വിട്ടുനൽകുകയുള്ളൂ.

മാലിന്യങ്ങൾ വലിച്ചെറിയുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നേരത്തെ തന്നെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പോലീസുകാരടക്കം അംഗമായ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാർഡുകളെ ഉപയോഗിച്ചാണ് ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുക. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപവും, കഴക്കൂട്ടം എയർപോർട്ട് റോഡിലും, താമരശ്ശേരി ചുരത്തിലും മാലിന്യങ്ങൾ തള്ളുന്നത് പതിവ് കാഴ്ചയായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഉന്നതല യോഗം ചേർന്നത്.

Also Read: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button