KeralaLatest NewsNews

വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട: ഒരാൾ പിടിയിൽ

പാലക്കാട്: വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എയർ ബസിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബസ് യാത്രക്കാരനായ കൊല്ലം ഇരവിപുരം സ്വദേശി അനസ് അറസ്റ്റിലായി. വേളാങ്കണ്ണിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അനസ് നിലവിൽ എറണാകുളം എളമക്കര സലിം റെസിഡൻസിയിൽ ആണ് താമസിക്കുന്നത്. എറണാകുളത്ത് ഷൂസ് വിൽപ്പനയുടെ മറവിൽ ഇയാൾ രാസ ലഹരി മരുന്നുകളാണ് വിറ്റുകൊണ്ടിരുന്നത്. അതിനായാണ് ഇയാൾ ഇത്രയും വലിയ അളവിൽ എംഡിഎംഎ കൊണ്ടുവന്നത്.

Read Also: ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്

പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ പി കെ ഷിബു, സിഇഒമാരായ കണ്ണൻ ആർ, ബിജു ലാൽ കെ, സുബീഷ് വി എന്നിവർ ഉണ്ടായിരുന്നു. ആലപ്പുഴ എക്‌സൈസ് ആന്റി നർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിൽ 18 ഗ്രാം എംഡിഎംഎ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് ഷമീർ മത്സ്യ ലോറിയിൽ ഡ്രൈവറാണ്. മത്സ്യ വ്യാപാരത്തിന്റെ മറവിൽ ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ച് മത്സ്യത്തൊഴിലാളികൾക്ക് ഇയാൾ വിൽപ്പന നടത്തുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി 11 മണിയോട് കൂടി സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഷമീർ എംഡിഎംഎയുടെ ലഹരിയിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ എക്‌സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

Read Also: ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: നാരായണ സ്വാമിക്ക് മുന്‍കൂര്‍ ജാമ്യമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button