ErnakulamNattuvarthaLatest NewsKeralaNews

ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​ണ​മ​ട​ങ്ങി​യ പ​ഴ്സും മൊ​ബൈ​ലു​മാ​യി ക​ട​ന്നു: സഹോദരങ്ങൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ മു​ട​ക്ക​ൽ വൈ​ശാ​ഖം വീ​ട്ടി​ൽ രാ​ഹു​ൽ (39), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ള​മ​ശ്ശേ​രി: കു​ടി​വെ​ള്ള വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​ണ​മ​ട​ങ്ങി​യ പ​ഴ്സും മൊ​ബൈ​ലു​മാ​യി ക​ട​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ പൊലീസ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ മു​ട​ക്ക​ൽ വൈ​ശാ​ഖം വീ​ട്ടി​ൽ രാ​ഹു​ൽ (39), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​ത്തി​ൽ അ​ഞ്ചു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30-ന് കി​ന്‍ഡ​ര്‍ ആ​ശു​പ​ത്രി​യു​ടെ മു​ന്‍വ​ശ​ത്താണ് സംഭവം. ​ക​ള​മ​ശ്ശേ​രി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മെ​ട്രോ സ്റ്റാ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ​പു​ത്ത​ന്‍കു​രി​ശ് സ്വ​ദേ​ശി​യാ​യ യോ​ഹ​ന്നാ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഒ​രു​മാ​സം മു​മ്പ്​ യോ​ഹ​ന്നാ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്​ ച​മ്പ​ക്ക​ര​യി​ലു​ള്ള വി​ന്‍സെ​ന്‍റി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലാ​ണ്. ഇ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന്​ പ​റ​യു​ന്നു.

Read Also : വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് തുറന്ന കത്തുമായി സന്ദീപ് വാചസ്പതി

കു​മ്പ​ള​ത്തെ പ്ര​മു​ഖ ഹോ​ട്ട​ലി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ന്നു​പോ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ യോ​ഹ​ന്നാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദന​മെ​ന്ന്​ പ​റ​യു​ന്നു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന്, യോ​ഹ​ന്നാ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​സ്.​ഐ സു​ബൈ​ര്‍, എ.​എ​സ്.​ഐ ബ​ദ​ര്‍, സി.​പി.​ഒ​മാ​രാ​യ ബി​ജു, ശ്രീ​ജി​ത്, ശ്രീ​ജി​ഷ്, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button