
തീക്കോയി: ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വേലത്തുശ്ശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജിനെയാണ് (42) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഭാര്യയുടെ മാതാവായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രി ഇവർക്കിടയിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഇയാൾ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മധ്യവയസ്ക ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : ആയുധക്കടത്ത്: ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്
എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, പി.ഡി. ജയപ്രകാശ്, സി.പി.ഒമാരായ കെ.ആർ. ജിനു, അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments