തൃശൂര്‍: തൃശൂര്‍ സ്വദേശിനി ദുബായില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്.
വ്യാഴാഴ്ച രാത്രി വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് വൈദ്യുതാഘാതമേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍ നിന്നും ഷോക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്. ഇരുവരും ദുബായില്‍ എന്‍ജിനീയര്‍മാരാണ്. നിവിഷ് കൃഷ്ണ (5) ആണ് മകന്. പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ്.
Post Your Comments