Latest NewsIndiaNews

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ

മുംബൈ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി ഉടമ ഒളിവില്‍ പോയി.

യുവതിയുടെ ഭർത്താവാണ് പ്രതികളെ കയ്യോടെ പിടികൂടിയത്. പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയ ഏറെ നേരെ കാണാത്തതിനെ തുടർന്നുണ്ടായ സംശയത്തിൽ ഭർത്താവ് നടത്തിയ തിരച്ചിലിനിടെയാണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രകോപിതനായ ഭർത്താവ് ആശുപത്രിയിൽ ബഹളം വയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.

സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button