സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ നിയമനം കൃത്യമായി പൂർത്തീകരിക്കാതെ ആരോഗ്യ വകുപ്പ്. നഴ്സിംഗ് ഓഫീസർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും, സർക്കാർ ആശുപത്രികളിൽ നേഴ്സുമാരുടെ അഭാവം തുടരുകയാണ്. കണക്കുകൾ പ്രകാരം, ഇതുവരെ 10 ശതമാനം നിയമനം മാത്രമാണ് ഈ മേഖലയിൽ നടത്തിയിട്ടുള്ളത്. പകർച്ചവ്യാധികൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, രോഗികളെ പരിചരിക്കാൻ നേഴ്സുമാരില്ലാതെ വലയുകയാണ് പല ആശുപത്രികളും.
റാങ്ക് പട്ടികയിൽ 7000 പേരാണ് ഇടം നേടിയത്. എന്നാൽ, ജോലി ലഭിച്ചത് വെറും 479 പേർക്ക് മാത്രമാണ്. മറ്റുള്ളവരുടെ നിയമനങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ആശുപത്രികളിലെ ഒഴിവുകൾ യഥാസമയം പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ ഓഫീസർ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇതിലൂടെ സർക്കാർ ആശുപത്രികളിൽ നഴ്സുമാരുടെ അവസരങ്ങളാണ് ആരോഗ്യ വകുപ്പ് നിഷേധിക്കുന്നത്. സർക്കാർ പുതിയ നിയമനങ്ങൾ നടത്താത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
Post Your Comments