സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. കാലവർഷം എത്തിയതോടെ പനി ബാധിതരുടെ എണ്ണം കുതിച്ചുയർന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം ഇതുവരെ 1,43,377 ആളുകൾക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പകർച്ചപ്പനിക്കൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടർന്ന് പിടിക്കുന്നുണ്ട്. ഇവ മരണത്തിലേക്ക് നയിക്കുന്നു എന്നതാണ് ഏറെ ഭീതിപ്പെടുത്തുന്ന കാര്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 3,678 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 877 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, എലിപ്പനി ബാധിതരായി 165 പേർ ഈ മാസം ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി ഗുരുതരമായതോടെ 9 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സർക്കാർ ആശുപത്രികളിലെ പനി ബാധിതരുടെ കണക്ക് മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ എണ്ണം കൂടി കണക്കിലെടുത്താൽ, പകർച്ചപ്പനി ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നതാണ്.’
Also Read: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: 7 ജില്ലകൾക്ക് യെല്ലോ അലർട്ട്
Post Your Comments