ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
മുട്ട കഴിക്കുന്നത് ‘നല്ല’ കൊളസ്‌ട്രോള്‍ എന്ന എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ഉയര്‍ന്ന എച്ച്ഡിഎല്‍ ഉള്ള ആളുകള്‍ക്ക് ഹൃദ്രോഗം, സ്‌ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ദിവസവും രണ്ട് മുട്ടകള്‍ കഴിക്കുന്നത് എച്ച്ഡിഎല്‍ അളവ് 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.
മുട്ടയുടെ മഞ്ഞക്കരുത്തില്‍ വലിയ അളവില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാര്‍ ഡീജനറേഷനും കുറയ്ക്കാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിന്‍ എയും മുട്ടയില്‍ കൂടുതലാണ്. വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ് മുട്ട. ഇതിന് പുറമെ ഫോസ്ഫറസിന്റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലിന്റെയും നിര്‍മാണത്തിന് സഹായിക്കും.
Post Your Comments