ശബരിമല: സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയില്‍. ഭണ്ഡാരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരൻ റെജികുമാറാണ് പിടിയിലായത്.
വെള്ളിയാഴ്ചയാണ് 10.95 ഗ്രാമിന്റെ സ്വർണവള സോപാനത്തിലെ ഭണ്ഡാരത്തിൽ ഒരു ഭക്തൻ സമർപ്പിച്ചത്. എന്നാൽ, കണക്കെടുത്തപ്പോൾ ഈ വള എത്തിയിട്ടില്ലെന്ന് മനസ്സിലായി.
തുടർന്ന് വിജിലൻസ് എസ്ഐ ബിജുവിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൺവെയർബെൽറ്റ് വഴി സോപാനത്തു നിന്ന് താഴത്തെ ഭണ്ഡാരത്തിലേക്ക് വന്ന വള റെജികുമാർ മാലിന്യത്തിലേക്ക് തട്ടിയിടുന്നതും പിന്നീട് എടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന്, വിജിലൻസ് സംഘം ഇയാളുടെ മുറി പരിശോധിച്ചപ്പോൾ തലയണയ്ക്ക് അടിയിൽ നിന്ന് വള കണ്ടെത്തി. കേസെടുത്ത് പമ്പാ പോലീസിന് കൈമാറി. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്.
Post Your Comments