AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി: വനിതാ ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കും പരുക്ക്

ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകര്‍ത്താണ് പോത്ത് ഓടിക്കയറിയത്

ആലപ്പുഴ: ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി. പോത്ത് വരുന്നത് കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടര്‍ക്കും വീണ് പരിക്കേറ്റു. വാര്‍ഡിനകത്തേക്ക് പോത്ത് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് വാതിലുകള്‍ അടച്ചതിനാല്‍ ഗര്‍ഭിണികളും നവജാതശിശുക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Read Also : ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ

കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പോത്ത് ആശുപത്രി വളപ്പില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകര്‍ത്താണ് പോത്ത് ഓടിക്കയറിയത്. ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്ക് പോത്ത് തകര്‍ത്തു. അഗ്‌നിരക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ഇതിനിടെ അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന്റെ ബംപറും പോത്ത് ഇടിച്ചുതകര്‍ത്തു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ജയസിംഹന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ കെ.ബി.ഹാഷിം, ജോബിന്‍ വര്‍ഗീസ്, പി.പി. പ്രശാന്ത്, എ.ജെ. ബഞ്ചമിന്‍, കെ.ആര്‍. അനീഷ്, ജസ്റ്റിന്‍ ജേക്കബ്, കെ.ബി. ആന്റണി, വി. വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button