KeralaLatest NewsNews

അന്ന് ഹാദിയ എന്ന അഖില ചെയ്തത് ശരി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ആല്‍ഫിയ ചെയ്തതും നൂറില്‍ നൂറ് ശരി തന്നെ : അഞ്ജു പാര്‍വതി

21കാരന്‍ അഖിലിന്റേയും 18കാരി ആല്‍ഫിയയുടേയും പ്രണയവും വിവാഹവും എടുത്തുചാട്ടമാണ്, പഠിച്ച് ഒരു ജോലി നേടാനുള്ള പ്രായത്തില്‍ വൈവാഹിക ജീവിതത്തില്‍ കാലെടുത്തു വയ്ക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും പ്രായോഗികമല്ല

തിരുവനന്തപുരം: അഖിലിന്റെയും ആല്‍ഫിയയുടേയും പ്രണയവും വിവാഹവും എടുത്തു ചാട്ടമാണെന്ന അഭിപ്രായവുമായി എഴുത്തുകാരി അഞ്ജു പാര്‍വതി. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയോ പ്രാപ്തനോ ആയ ശേഷം ഇത്തരം തീരുമാനം എടുക്കുകയാണെങ്കില്‍ അതിനെ അംഗീകരിക്കും. അതല്ല അച്ഛനെയും അതല്ല അച്ഛനെയും അമ്മയെയും ആശ്രയിച്ചു നിന്നിട്ട്, ഇനി തങ്ങളെ കൂടി നോക്കൂ എന്ന് പറയുന്നത് ഹീറോയിക് അല്ലെന്ന് അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

Read Also: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു: കെപി യോഹന്നാന്റെ സഹോദരന്‍ കെപി പുന്നൂസ് വീണ്ടും അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘കോവളത്ത് പ്രണയിച്ചു വിവാഹിതരായ അഖിലിന്റെയും ആല്‍ഫിയയുടേയും വാര്‍ത്തയും വീഡിയോയും കാണുകയായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവില്‍ ഒളിച്ചോട്ടമായി, ഒടുവില്‍ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെണ്‍കുട്ടിയും ഹിന്ദുവായ ഇരുപത്തിയൊന്നുകാരന്‍ വരനും.. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നല്‍കാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെന്‍ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം.സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയോ പ്രാപ്തനോ ആയ ശേഷം ഇത്തരം തീരുമാനം എടുക്കുകയാണെങ്കില്‍ അതിനെ അംഗീകരിക്കും. അതല്ല അച്ഛനെയും അമ്മയെയും ആശ്രയിച്ചു നിന്നിട്ട്, ഇനി തങ്ങളെ കൂടി നോക്കൂ എന്ന് പറയുന്നത് ഹീറോയിക് അല്ല’.

‘പതിനെട്ടു വയസ്സ് ഒക്കെ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാന്‍ നിയമപരമായിട്ടുള്ള പ്രായമാണെങ്കിലും മാനസികമായി പക്വത വരാനുള്ള ഒരു പ്രായമല്ല. അത് പോലെ തന്നെ ഇരുപത്തൊന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയും.! ശരിക്കും പഠിക്കേണ്ടുന്ന, ഒരു ജോലി നേടാനുള്ള പടികള്‍ താണ്ടുന്ന പ്രായത്തില്‍ വൈവാഹിക ജീവിതത്തില്‍ കാലെടുത്തു വയ്ക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഒട്ടും പ്രായോഗികമല്ല. ഇപ്പോഴത്തെ പ്രായത്തിന്റെ എടുത്ത് ചാട്ടത്തില്‍ തോന്നും ഒരു കുടുംബം പോറ്റാന്‍ ഉള്ള കഴിവ് ആയിയെന്ന്, പക്ഷേ പ്രണയത്തിന്റെ തീ പിന്നീട് ജീവിത യാധാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ മെല്ലെ മെല്ലെ കെട്ടുതുടങ്ങുമ്പോള്‍ മനസ്സിലാവും നെല്ലും പതിരും’.

‘പിന്നെ ഈ വാര്‍ത്തയ്ക്കു താഴെ വന്ന കമന്റുകള്‍ കണ്ടപ്പോള്‍ വല്ലാത്ത ചിരി വന്നു കേട്ടോ. അഖില എന്ന ഹാദിയ മതം മാറി വിവാഹം കഴിച്ചപ്പോള്‍ അത് ദിവ്യ പ്രണയമെന്ന് വാഴ്ത്തിയ ഏവരും ഇപ്പോള്‍ യൂ ടേണ്‍ എടുത്തിട്ടുണ്ട് കേട്ടോ. അന്ന് അഖില എന്ന ഹാദിയയുടെ അച്ഛനമ്മമാരെ ടോക്‌സിക് എന്ന് വിളിച്ചവരൊക്കെ കായംകുളത്തുള്ള ആല്‍ഫിയയുടെ അച്ഛനമ്മമാരുടെ ആധിയെ കുറിച്ച് വ്യാകുലരാണ് കേട്ടോ. അതുകൊണ്ടാണ് അവര്‍ കോവളത്തെ ക്ഷേത്രമുറ്റത്ത് നിന്ന് പെണ്‍കുട്ടിയെ കൊണ്ടുപോയപ്പോള്‍ അത് അച്ഛനമ്മമാരുടെ അവകാശം എന്ന വാദം സ്വീകരിച്ചത്. എന്നാല്‍ ഹാദിയയുടെ അച്ഛന്‍ അശോകന് ഈ അവകാശം ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കുമ്പോഴാണ് വെളുപ്പിക്കലുകളുടെ ശക്തി നമ്മള്‍ തിരിച്ചറിയുന്നത് അല്ലേ ??????’

 

‘ഹാദിയ ചെയ്തത് ശരി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ആല്‍ഫിയ ചെയ്തതും നൂറില്‍ നൂറ് ശരി തന്നെ. മകളെ പ്രണയത്തില്‍ നിന്നും പുറകോട്ട് വലിച്ച ഹാദിയയുടെ അച്ഛന്‍ അശോകന്‍ ടോക്‌സിക് ആണെങ്കില്‍ കായംകുളത്തുള്ള ആല്‍ഫിയയുടെ അച്ഛനും കൊടും ടോക്‌സിക് ആവേണ്ടതല്ലേ.അങ്ങനെ അല്ലാതെ തങ്ങളുടെ മതക്കാരി അന്യമതസ്ഥനെ സ്വീകരിച്ചാല്‍ അത് കൊടും തെറ്റും സ്വന്തം മതക്കാരന്‍ അന്യമതത്തില്‍പ്പെട്ട ഒരാളെ മതം മാറ്റി സ്വീകരിക്കുന്നത് ദിവ്യവും ആവുന്ന പരിപാടിയാണ് ഇരട്ടത്താപ്പ്’.

‘അന്നും ഇന്നും എന്റെ പക്ഷം ഇത്തരം എടുത്ത് ചാടല്‍ പ്രണയങ്ങള്‍ക്ക്, പ്രത്യേകിച്ച് ചാപല്യങ്ങള്‍ക്ക് ഒപ്പമല്ല. ചെറിയ പ്രായത്തില്‍ തോന്നുന്ന പ്രണയങ്ങള്‍ അഥവാ ക്രഷ് , അതിന്റെ തിളപ്പില്‍ എടുത്തുചാടി ഒളിച്ചോട്ടം, പിന്നീട് വിവാദം ആവുന്ന കെട്ട്, ഇതൊക്കെ ആണിനും പെണ്ണിനും പിന്നീട് പാശം ആവരുത് എന്ന് മാത്രം ആഗ്രഹം.കാരണം അത്തരം ഒരുപാട് പേരെ കണ്ടത് കൊണ്ടും ദിവ്യ പ്രണയം പിന്നീട് ഒരു കുരുക്കായി മാറി ജീവിതത്തില്‍ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിയവര്‍ ഉള്ളത് കൊണ്ടും ഈ കുട്ടികള്‍ പരസ്പരം താങ്ങും തണലുമായി നല്ലൊരു കുടുംബ ജീവിതം നയിക്കട്ടെ’ ??????

shortlink

Related Articles

Post Your Comments

Related Articles


Back to top button