ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ, മരണസംഖ്യ 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്‌തു നസ്‌കർ ഇന്ന് രാവിലെയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നസ്‌കർ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
അപകടത്തിൽ പരുക്കേറ്റ 205 പേരെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള 45 പേരിൽ 12 പേർ ഐസിയുവിലാണ്. അവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
Leave a Comment