Latest NewsNewsInternationalKuwaitGulf

അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു: മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് വൻ തുക

കുവൈത്ത് സിറ്റി: അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് വൻ തുക. കുവൈത്തിലാണ് സംഭവം. 39 വയസുകാരനായ കുുവൈത്ത് പൗരനാണ് പണം നഷ്ടമായത്. ഒരു മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ 5900 ദിനാർ (15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപ്പെട്ടെന്നാണ് കുവൈത്ത് പൗരന്റെ പരാതി. അബൂ ഫാത്തിറ പൊലീസ് സ്റ്റേഷനിലാണ് കുവൈത്ത് പൗരൻ പരാതി നൽകിയത്.

Read Also: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ കാണിക്കയായി സമർപ്പിക്കും: അറിയിപ്പുമായി ജഗന്നാഥ ക്ഷേത്രം

കുവൈത്തിൽ തന്നെ രജിസ്റ്റർ ചെയ്ത ഒരു ടെലിഫോൺ നമ്പറിൽ നിന്ന് യുവാവിനെ വിളിച്ച അജ്ഞാതൻ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഇത്തരത്തിൽ അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും സമാനമായ തരത്തിലും തട്ടിപ്പുകളിൽ അകപ്പെട്ട മൂന്നൂലധികം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

ഓഹരി വിപണികളിലെ നിക്ഷേപം, പെട്രോളിയം മേഖലയിലോ ഡിജിറ്റൽ കറൻസികളിലെയോ നിക്ഷേപങ്ങൾ എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. തുടർന്ന് ചില ലിങ്കുകൾ അയച്ചു കൊടുക്കുകയും അതിലൂടെ പ്രത്യേക ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്യും. ഇത്തരം ആപ്ലിക്കേഷനുകൾക്ക് ഉടമയുടെ സമ്മതമോ അറിവോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ശേഖരിക്കാനും അവ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാനും സാധിക്കും.

Read Also: നിങ്ങളുടെ ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്ന ലളിതമായ വ്യായാമങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button