Latest NewsKeralaNews

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമപ്രവർത്തനം ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങൾ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത് ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഗോവിന്ദന്‍ പറയുന്നത് ശുദ്ധ നുണ, ഗോവിന്ദന് എതിരെ നിയമനടപടി സ്വീകരിക്കും: കെ.സുധാകരന്‍

വികസന പ്രവർത്തനങ്ങളെല്ലാം അഴിമതിയാണെന്ന് ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങൾ. കെ ഫോണിലെ കേബിൾ ചൈനീസ് നിർമിതമാണെന്നു കാട്ടി അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിക്കുന്നു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് എല്ലാത്തിലും ചൈനീസ് നിർമിത പാർട്ട്‌സുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യ ഹിന്ദുത്വ രാജ്യമായി മാറിയാൽ രാജ്യം തന്നെ ഇല്ലാതാകും. ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇല്ലാതാക്കുകയാണ്. സമ്പന്നന്മാർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയുമാണ്. വർഗീയവാദികൾ വിശ്വാസികളല്ല. വിശ്വാസികൾ വർഗീയ വാദികളുമല്ല. വിദ്യാലയങ്ങളിൽ ശാസ്ത്രീയമായി ഒന്നും പഠിപ്പിക്കാതെ ചാതുർവർണ്യ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ‘വ്യാപാര്‍ ജിഹാദ്’ എന്ന പുതിയ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് സംഘപരിവാര്‍ തുടക്കമിട്ടു: മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button