ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
Read Also: അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍
കാമുകനുമൊന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവണ്യ. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.
Read Also: കോട്ടയത്ത് വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം: കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി
Post Your Comments