ഗുജറാത്ത്: ബിപോർജോയ് ചുഴലികാറ്റ് കനത്ത നാശം വിതച്ച ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാ പ്രവർത്തനം തുടരുന്നു. ഗുജറാത്തിന്റ തീരദേശ മേഖലകളിലും, രാജസ്ഥാനിലെ ബാർമറിലും പ്രളയം രൂക്ഷമാണ്.
ബാർമാറിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം തുടരുന്നു.ഗുജറാത്തിൽ തകർന്ന വൈദ്യുതി, റോഡ് ഗതാഗതം എന്നിവ പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. നിരവധി ഇടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ചയോടെ വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
സംസ്ഥാനത്തെ ദുരന്ത ബാധിത മേഖല കഴിഞ്ഞ ദിവസം അമിത് ഷാ സന്ദർശിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും രണ്ടു ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments