
കംപാല: പടിഞ്ഞാറന്‍ ഉഗാണ്ടയിലെ ഒരു സ്കൂളില്‍ വിമത അലെയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതാണ് എഡിഎഫ്.
മോണ്ട്വേയിലെ ലുബിരിയ സെക്കണ്ടറി സ്കൂളിലാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. അക്രമികള്‍ സ്കൂളിലെ ടോര്മെറ്ററി തകര്‍ക്കുകയും ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. സ്കൂളില്‍ നിന്ന് കണ്ടെടുത്ത 25 മൃതദേഹങ്ങള്‍ ബ്വേര ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അക്രമികള്‍ക്കായി പോലീസും ഉഗാണ്ട പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സും തിരിച്ചില്‍ നടത്തുകയാണെന്ന് പോലീസ് വക്താവ് അറിയിച്ചു.
Post Your Comments