പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഐക്യു നിയോ 7 പ്രോ സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ചിന് തയ്യാറായിരിക്കുന്നത്. ജൂലൈ 4-നാണ് ഐക്യു നിയോ 7 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
ഓറഞ്ച് ലെതർ ഫിനിഷോടുകൂടിയ ഡിസൈനാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറിലാണ് പ്രവർത്തനം. 8 മിനിറ്റിനുള്ളിൽ ബാറ്ററി 0 ശതമാനം മുതൽ 50 ശതമാനം വരെ ഫിൽ ചെയ്യാൻ കഴിയുന്ന 120 വാട്സ് ഫ്ലാഷ് ചാർജ് സാങ്കേതിക വിദ്യയാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷത. അതിനാൽ, ഉപഭോക്താവിന് ചാർജിംഗിനായി അധിക സമയം ചെലവഴിക്കേണ്ടി വരില്ല. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. ഐക്യു നിയോ 7 പ്രോയുടെ വില സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണങ്ങൾ ഇല്ലെങ്കിലും, 27,999 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.
Also Read: തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
Post Your Comments