ചെങ്ങന്നൂര്‍: വാഹനം ഇടിച്ചു വൈദ്യുതി തൂണ്‍ ഒടിഞ്ഞ് അപകടം. മുളക്കുഴയിലാണ് സംഭവം. അപകട സ്ഥലത്തെത്തിയ 10 പേര്‍ക്ക് ഷോക്കേറ്റു. ഒരാളുടെ അവസ്ഥ ഗുരുതരം.
എംസി റോഡില്‍ മുളക്കുഴ മാര്‍ത്തോമ്മാ പള്ളിക്കു മുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. പന്തളം ഭാഗത്തേക്കു പോയ പിക്കപ് വാന്‍ ഇടിച്ചു 11 കെവി ലൈനിന്റെ വൈദ്യുതി തൂണാണ് ഒടിഞ്ഞത്. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ശബ്ദം കേട്ടു പുറത്തിറങ്ങിയ സമീപവാസികള്‍ക്കും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ നിന്നിറങ്ങിയ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണു ഷോക്കേറ്റത്.
read also: വെള്ളം കയറാൻ സാധ്യത: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം
പാലനില്‍ക്കുന്നതില്‍ റെനി സാമുവല്‍ (50), ഭാര്യ മറിയാമ്മ (45), മകന്‍ റിഷി സാം (18), റെനിയുടെ പിതാവ് സാമുവല്‍ തോമസ് (85), റെനിയുടെ സഹോദരന്‍ റെജി സാമുവല്‍ (41), പാലനില്‍ക്കുന്നതില്‍ ഷിബു (64), മകന്‍ ഷെറി (24), ബസ് ജീവനക്കാരായ മിഥുന്‍ ആര്‍കൃഷ്ണന്‍, സാജന്‍, യാത്രക്കാരന്‍ അഖില്‍ (24) എന്നിവരാണ് ഷോക്കേറ്റവര്‍. ചിലര്‍ ഷോക്കേറ്റ് തെറിച്ചുവീണു. വിവരം അറിയിച്ചെങ്കിലും വൈദ്യുതി ബന്ധം യഥാസമയം വിച്ഛേദിക്കാതിരുന്നത് അപകടത്തിനിടയാക്കിയെന്ന് ഷോക്കേറ്റവര്‍ ആരോപിച്ചു. അപകടത്തിന് ശേഷം പല തവണ വൈദ്യുതി വീണ്ടും എത്തിയപ്പോള്‍ പ്രദേശത്തെ വാഴകള്‍ കത്തുന്നതും മേല്‍ക്കൂരയ്ക്കു മുകളില്‍ തീപ്പൊരി ചിതറുന്നതും കണ്ടതായി ചിലർ പറയുന്നു.
Post Your Comments