ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി. ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിൽ നിന്നാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ടിഫിൻ ബോംബ് ഉൾപ്പെടെയുള്ള നിരവധി സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുസ്നാർ ഗ്രാമത്തിന് സമീപത്താണ് സംഭവം. പ്രദേശത്ത് സ്ഫോടക വസ്തുക്കൾ എത്തിക്കാനും, മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാനും ചുമതലയുണ്ടായിരുന്നവരാണ് അറസ്റ്റിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രമേശ് പുനെം (28), ഭീമ പുനെം (21), സുക്കു ധ്രുവ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ വിദഗ്ധമായി ചോദ്യം ചെയ്തതിനെ തുടർന്ന്, മൂന്ന് പേർക്കും നിയമവിരുദ്ധമായ സിപിഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ടിഫിൻ ബോംബ്, ജലാറ്റിൻ റോഡ്, സുരക്ഷാ ഫ്യൂസ്, ഇലക്ട്രിക് വയർ, മാവോയിസ്റ്റ് സാഹിത്യങ്ങൾ, ലഘുലേഖകൾ എന്നിവ ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിആർപിഎഫ് 85-ാം ബറ്റാലിയൻ, ജില്ലാ റിസർവ് ഗാർഡ്, പ്രാദേശിക പോലീസ് എന്നിവർ സംയുക്തമായാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.
Also Read: പ്രസവശേഷമുള്ള വയര്‍ കുറയ്ക്കാൻ ചെയ്യേണ്ടത്
Post Your Comments