മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാന്‍സര്‍ . പുരുഷന്‍മാരില്‍ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉള്‍പ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്.
നീണ്ടുനില്‍ക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.
Read Also: പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി ബാധിച്ച് മരണം: മരിച്ചത് രണ്ടുപേർ
അറിയാം ബ്ലാഡര്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. . .
എപ്പോഴും മൂത്രം പോവുക അഥവാ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ
മൂത്രത്തില്‍ രക്തം കാണുക
മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക
മൂത്രം ഒഴിക്കുമ്പോഴുള്ള വേദന
മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
രാത്രിയില്‍ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നല്‍
മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍
അടിവയറ്റിലും നടുവിലും വേദന
വിശപ്പില്ലായ്മ
തളര്‍ച്ച
ശരീരവേദന
തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.
Post Your Comments