
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന രോഗിയാണ് വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന്, ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് പ്രതിയെ കെട്ടിയിടുകയായിരുന്നു.
Read Also : നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരൻ
ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർ ആരോപിച്ചു.
സംഭവത്തിൽ, ഗാന്ധി നഗർ പൊലീസ് വനിത ഡോക്ടറുടെ മൊഴിയെടുത്തു.
Post Your Comments